കോവിഡ് മൂലം രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാക്കിയതോടൊപ്പം 97 ശതമാനം കുടുംബങ്ങ ളുടെയും വരുമാനം കുറഞ്ഞതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പാര്‍ട്ട്.
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തില്‍ ഒരു കോടിയിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പാര്‍ട്ട്. കോവിഡ് മൂലം രാജ്യ ത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാക്കിയതോടൊപ്പം 97 ശതമാനം കുടുംബങ്ങ ളുടെയും വരുമാനം കുറഞ്ഞതായി സിഎംഐഇ ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് പറഞ്ഞു.
ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലെത്തിയിരുന്നു. മേയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 12 ശതമാനത്തിലെത്തി.ഇത് സൂചിപ്പിക്കുന്നത് ഈ കാലയളവില്‍ 10 ദശലക്ഷം അല്ലെ ങ്കില്‍ ഒരു കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണതാണെന്ന് മഹേഷ് വ്യാസ് ചൂണ്ടി ക്കാട്ടി. കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗമാണ് തൊഴില്‍ നഷ്ടത്തിന്റെ പ്രധാന കാരണം. സമ്പദ്വ്യവസ്ഥ പുനരാരംഭിക്കുമ്പോള്‍ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടും. എന്നാല്‍ പൂര്‍ണമായും മാറില്ലെന്ന് മഹേഷ് വ്യാസ് പറഞ്ഞു.തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. അസംഘടിത മേഖലയില്‍ തൊഴില്‍ വേഗം തിരിച്ചുവരും. എന്നാല്‍, ഫോര്‍മല്‍ തൊഴിലുകള്‍ തിരിച്ചുവരാന്‍ ഒരു വര്‍ഷത്തോളമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 മേയില്‍ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. 23.5 ശതമാ നമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതം. 42 ശതമാനം ആളുകള്‍ തങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേ ക്ഷിച്ച് അതേപടി തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.എം.ഐ.ഇ 1.75 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വേ പ്രകാരം കുടുംബങ്ങളുടെ വരുമാനത്തെ യും രണ്ടാം തരംഗം ബാധിച്ചതായി പറയുന്നു. മൂന്നു ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് വരുമാ ന വര്‍ധന. 55 ശതമാനം കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞു. 42 ശതമാനം പേരുടെ വരുമാന ത്തില്‍ മാറ്റങ്ങളില്ലെന്നും കണ്ടെത്തി. വിപണിയിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് (working age population percentage) 40 ശതമാനമായി കുറഞ്ഞു. പകര്‍ച്ചവ്യാധിക്ക് മുമ്പ് ഇത് 42.5 ശതമാനമാ യിരുന്നു.