കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ച് വിശദമായ കോവിഡ് മരണപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യ വകുപ്പ് തന്നെ മുന്‍ കൈ എടുക്കുമെന്നും വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസ രിച്ച് വിശദമായ കോവിഡ് മരണപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാ കുമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മുന്‍കൈ എടുക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ കോവിഡ് ഗൈ ഡ്ലൈനുകള്‍ പുതുക്കി നിശ്ചയിക്കും. അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ അന്തിമരൂപമാകും. കോവിഡ് നെഗറ്റീവ് ആയതി നുശേഷം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണവും കോവിഡ് മരണമായി കണക്കാക്കണ മെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊ ണ്ടായിരി ക്കും പുതിയ മാര്‍ഗനിര്‍ദേശം ഉണ്ടാകുകയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചി രുന്നു. മാത്രവുമല്ല കോവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമാ യി കണക്കാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിന് കോവിഡ് മരണപ്പട്ടിക പുതുക്കേണ്ടി വരുന്നത്.
മണപ്പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ചുമരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സം സ്ഥാനങ്ങള്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സ ത്യവാങ്മൂലത്തില്‍ അറിയിച്ചത്.