നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അ ന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് ബാധിതയായതിനാല്‍ ഐസലേഷ നിലാണെന്നും പരിശോധനാഫലം നെഗറ്റീവാകാതെ ഹാജരാകാന്‍ കഴിയില്ലെന്ന് ചൂ ണ്ടിക്കാട്ടി സോണിയ ഗാന്ധി ചൊവ്വാഴ്ച ഇഡിക്കു കത്ത് നല്‍കി
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അന്വേഷണവു മായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് നോട്ടീസ് നല്‍ കിയിരുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെ തുട ര്‍ന്നാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.നോട്ടീസ് ല ഭിച്ചതിന്റെ രണ്ടാം ദിവസമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡ് ബാധിതയായതിനാല്‍ ഐസലേഷനിലാണെന്നും പരിശോധനാഫലം നെഗറ്റീവാകാതെ ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി ചൊവ്വാഴ്ച ഇഡിക്കു കത്ത് നല്‍കിയതാ യാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് മൂന്നാഴ്ച കഴിഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയക്കുമെന്നാണ് വിവരം. ഇന്ന് ഹാജരാകാനായിരുന്നു രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കി ലും വിദേശത്തായതിനാല്‍ ഈ മാസം അഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹു ല്‍ ഗാ ന്ധി അറിയിച്ചിരുന്നു.
കള്ളപ്പണ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു. ശക്തിപ്രകടനമായിട്ടായിരിക്കും രാഹുല്‍ ഇഡി ആസ്ഥാനത്ത് എത്തുകയെന്നാണു വിവരം. ഇതിനാ യി എഐസിസി ജനറല്‍ സെക്രട്ടറി മാരോടും പിസിസി അധ്യക്ഷന്മാരോടും എംപിമാരോടും ഡല്‍ ഹിയിലെത്താന്‍ ആവശ്യപ്പെടുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച, ജനറല്‍ സെ ക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാ യേക്കും.