കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാന്‍ കേന്ദ്രീയ വിദ്യാലയ സംഘാതന്‍ (കെ വിഎസ്) തീരുമാനിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേ ന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാന്‍ കേന്ദ്രീയ വിദ്യാലയ സംഘാതന്‍ (കെവിഎസ്) തീരുമാനി ച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രിയുടെ കുട്ടികള്‍ക്കുള്ള പദ്ധതിയുടെ കീഴിലാണ് കെവിഎസ് രാജ്യമെമ്പാടു മുള്ള കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരു മാനിച്ചത്.
23 വയസാവുമ്പോഴേക്കും കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പട്ടവരെ സ്വയം പര്യാപ്തരാക്കാനുദ്ദേ ശി ച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് സമഗ്രമായ പരിചരണവും സുരക്ഷിതത്വ വും ഉറപ്പാക്കി അവരുടെ സുഗമമായ ജീവിതത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്ല വിദ്യാഭ്യാസം നല്‍കാ നാണ് കെവിഎസ് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ പ്രായം മാത്രം മാന ദണ്ഡമാക്കി ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നല്‍കും.
അവര്‍ക്ക് ട്യൂഷന്‍ ഫീസ്, വിദ്യാലയ വികാസ നിധി തുടങ്ങിയവ നല്‍കേണ്ടതില്ല. പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കാനാണ് തീരുമാനമെന്ന് കെവിഎസ് പ്രതിനി ധി അറിയിച്ചു. ജില്ല മജിസ്ട്രേറ്റുമാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക. ജില്ല മജിസ്ട്രേറ്റിന് ഒരു സ്‌കൂ ളില്‍ പത്ത് കുട്ടികളെ ശുപാര്‍ശ ചെയ്യാം. ഒരു ക്ലാസിലേക്ക് പരമാവധി രണ്ട് കുട്ടികള്‍ക്കാണ് മജിസ്ട്രേറ്റി ന്റെ ശുപാര്‍ശയില്‍ പ്രവേശനം അനുവദിക്കുക. ഈ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രവേ ശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അക്കാഡമിക് ഡെപ്യൂട്ടി കമ്മീഷണര്‍ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നിര്‍ദേശങ്ങള്‍ അയച്ചുകഴിഞ്ഞു.