പ്രകൃതിദുരന്തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ.3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കൂ എന്നും കേന്ദ്രം പറഞ്ഞു.
3.85 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കോവിഡ് കാരണമായിട്ടുണ്ട്. ഇത് വര്‍ദ്ധിക്കാന്‍ സാധ്യത യുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെ യും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല. കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാ ണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
ഭൂകമ്പം അല്ലെങ്കില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമത്തില്‍ പറയുന്നു, പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള മരണം വന്‍ തോതിലായതിനാല്‍ കോവിഡ് മരണത്തിന് ഇത് ബാധകമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ആരോഗ്യച്ചെലവിലെ വര്‍ധനയും കുറഞ്ഞ നികുതി വരുമാനവും മൂലം സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആയിര ക്കണക്കിന് കോവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ബജറ്റിനപ്പുറത്താണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരിച്ചു.
കോവിഡ് വന്ന് മരിച്ച ആളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ ”കോവിഡ് മരണം” എന്ന് പരാമര്‍ശിക്കു മെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.