കോവിഡ് കാലത്ത് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അബുദാബി പോലീസിന്റെ ആദരം തേടിയെത്തിയത്
അബൂദാബി : പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കേരള സോഷ്യല്‍ സെന്ററിന് അബുദാബി കമ്യൂണിറ്റി പോലീസിന്റെ ആദരം.
പോലീസുമായി സഹകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്.
കമ്യൂണിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്ഡ് കമ്യൂണിറ്റി സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമദ് മസൂദ് അല്‍ മസ്‌റോ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി പി കൃഷ്ണകുമാറിനു കൈമാറി ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം ശശികുമാര്‍ സന്നിഹിതനായിരുന്നു.












