കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാസിന്റെ മറവിലായിരുന്നു വാറ്റും വില്‍പ്പനയും. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പന
ആലപ്പുഴ: വ്യാജവാറ്റ് കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അനൂപ് എടത്വയാണ് പൊലീസ് പിടിയിലായത്. വാറ്റുമായി ബന്ധപ്പെട്ട് പിടിയിലായ ആളുകളില്‍ നിന്നാണ് അനൂപുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിച്ചത്. അനൂപിന്റെ സ ഹോദരന്‍ അടക്കം നേരത്തെ പിടിയിലായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാസിന്റെ മറവിലായിരുന്നു വാറ്റും വില്‍ പ്പനയും. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പന.
എടത്വ മുതല്‍ ഹരിപ്പാട് വരെയുള്ള സ്ഥലങ്ങളില്‍ അനൂപും സംഘവും ചാരായം എത്തിച്ചിരുന്നു. വീട്ടില്‍ ചാരായം ഉണ്ടാക്കിയ ശേഷം വെളുപ്പി ന് മൂന്ന് മണിയോടെ ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
വീട്ടിലെത്തിച്ച് നല്‍കുന്നതിന് ലിറ്ററിന് 2500 രൂപയും വീട്ടില്‍ വന്ന് വാങ്ങുന്നതിന് 1500 രൂപയുമാണ് ഈടാക്കിയിരുന്നത്. പത്ത് കുപ്പി ചാരായം ഒന്നിച്ചെടുക്കുന്നവര്‍ക്ക് വിലയില്‍ ഇളവ് ഏര്‍പ്പെടു ത്തി യിരുന്നു. ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ വഴിയായിരുന്നു പണം ഇടപാട്. മുന്‍കൂര്‍ ജാമ്യ ത്തിന് ശ്രമിക്കവെയാണ് അനൂപ് പിടിയിലായത്.











