സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കു ന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പരിശീ ലനം പൂര്‍ത്തിയായി.ആദ്യ ബാച്ചില്‍ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവര്‍മാര്‍ക്ക് പാലക്കാട് വെച്ച് പരിശീലനം നല്‍കി.
എറണാകുളത്തെ ഐ ഫാസ്റ്റ് ഫയര്‍ ആന്റ് സേഫ്റ്റിയിലെ ഡയറക്ടര്‍ ശരത് ചന്ദ്രന്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിലെ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ ഉലഹന്നാന്‍, തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശശികുമാര്‍, പാലക്കാട് ആര്‍ടിഒ ശിവകുമാര്‍ എന്നിവരാണ് ഇവര്‍ക്കുള്ള പരിശീനം നല്‍കിയത്. രാവിലത്തെ പരിശീലനത്തിന് ശേഷം ഓക്‌സിന്‍ വിതരണം ചെയ്യുന്ന ഇനോക്‌സ് എയര്‍ പ്രോഡക്ട് കമ്പനിയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി.
പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആര്‍ടിഒ നല്‍കുന്ന ലൈന്‍സന്‍സും, ഇനോക്‌സ് നല്‍കുന്ന സേഫ്റ്റി സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് വെള്ളിയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സാധിക്കു മെന്ന് കെഎസ്ആര്‍ടിസി പാലക്കാട് ഡിറ്റിഒ ടി.എ ഉബൈദ് അറിയിച്ചു.സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ഡ്രൈവര്‍മാരുടെ കുറവ് ഉണ്ടായതിനെ തുടര്‍ന്ന് വാര്‍ റൂമില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജുപ്രഭാകര്‍ ഐ.എ.എസിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാ നത്തില്‍ സി.എം.ഡി ടാങ്കര്‍ ലോറികള്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്‍പര്യം അറിയിച്ചത്.
അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 37 ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. തുടര്‍ന്ന് മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാരെ പരിശീലനം നല്‍കും.കെ.എസ്.ആര്‍.ടി.സി പാലക്കാ ട് ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി. സഞ്ജീവ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ വാസുദേവന്‍ പി.എം.ഡി എന്നിവരാണ് പരിശീലന പരിപാടി ഏകോപിപ്പിച്ചത്.










