കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടനയ്ക്ക് ശേഷ മുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത്
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ നടപടികള്‍ക്കായി 23000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി നരേന്ദ്രസിങ് തോമര്‍. രണ്ടാം മോദി സര്‍ ക്കാരിന്റെ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രി സഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കോവിഡ് മൂന്നാം തരംഗത്തെ കുറി ച്ചുള്ള മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ ച്ചയാ യത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ തയ്യാറെന്നും മന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി.എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് ന ല്‍കുമെന്ന് മന്ത്രി അറിയിച്ചു. നാളികേര ബോര്‍ഡ് പുനഃസംഘടിപ്പിക്കും. അധ്യക്ഷസ്ഥാനത്ത് ക ര്‍ഷക സമൂഹത്തില്‍ നിന്നുള്ളയാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ മന്ത്രിമാര്‍ക്ക് അസംതൃപ്തിയുണ്ടെന്നാണ് വിവരം. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേ ക്കര്‍ തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക ചുമതല ഇവര്‍ക്ക് നല്‍കിയേക്കും. മന്ത്രി സഭ പുനസംഘടനക്ക് പിന്നാലെ പാര്‍ട്ടിയിലും ഉടന്‍ അഴിച്ചുപണി നടക്കുമെന്നാണ് അറിയുന്നത്.












