കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ 2.75 വകഭേദമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യങ്ങളിലും പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്
വാഷിങ്ടണ്‍ : കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ 2.75 വകഭേദമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യ ങ്ങളിലും പുതിയ ഉപവകഭേദം ക ണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സ്ഥിതിയുണ്ടെന്നും ഡബ്ല്യുഎ ച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോ സ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടാ യിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബി എ4, ബിഎ 5 തരംഗ ങ്ങളാണ് ഉള്ളത്. ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ ബിഎ 2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയതായി ഗെബ്രെയെസുസ് വ്യക്ത മാക്കി.
മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ല ;
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം
മഹാമാരിയുടെ ഭീതി ഒഴിഞ്ഞുവെന്ന് പ്ര ഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് ലോകാരോഗ്യസംഘ ടന ഇന്‍സിഡന്റ് മാനേജര്‍ അബ്ദിമെഹ്‌മൂദ്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്ക ണമെന്ന് അബ്ദി മെഹ്‌മൂദ് ആവശ്യ പ്പെട്ടു.ജൂണ്‍ 27ജൂലൈ 3 വരെയുള്ള കാലയളവില്‍ ലോക വ്യാപകമായി 4.6 മില്യണ്‍ കേസുക ളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്.ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേര്‍ക്ക് കോവിഡ് വന്നി ട്ടുണ്ട്. 63 ലക്ഷം പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോ ര്‍ട്ട്.
ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപ വകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടന യുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമി നാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സി ലാകുന്നത്. പുതിയ വക ഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങ ള്‍ നടക്കുകയാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.