കൊച്ചി : കോവിഡ് 19 സാമ്പിൾ പരിശോധനക്കുള്ള ന്യൂബർഗ് ലാബ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾക്ക് ഐ.സി.എം.ആർ അനുമതി ലഭിച്ച ലാബിൽ ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യമുണ്ട്.
കലൂർ എളമക്കര റോഡിൽ മെട്രോ സ്‌റ്റേഷന് എതിർവശം തോംബ്ര ആർക്കേഡിലാണ് ന്യൂബർഗ് ലാബ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക പിന്തുണാ ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്ന് ന്യൂബർഗ് ഡയഗ്‌നോസ്റ്റിക്‌സിന്റെ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഐശ്വര്യ വാസുദേവൻ പറഞ്ഞു. അർഹരായവർ ബി.പി.എൽ റേഷൻ കാർഡും അംഗീകൃത ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയാൽ സൗജന്യ പരിശോധന ലഭ്യമാക്കും.
കേരളത്തിലെങ്ങും 24 -48 മണിക്കൂറിനുള്ളിൽ റിപ്പോർട്ടുകൾ ലഭിക്കും. വിവരങ്ങൾക്ക് : 9700369700
