ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തില്‍ ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. 823 കോടി രൂപ പെന്‍ഷനായി നല്‍കും.
തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമത്തി ലാവുമെന്നും ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തില്‍ ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാ ധന ക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും.
മെയ് മാസത്തെ സാമൂഹികസുരക്ഷ പെന്‍ഷന്‍ ഉടനെ പൂര്‍ത്തിയാക്കും. 823 കോടി രൂപ പെന്‍ഷ നായി നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡു കളില്‍ അംഗങ്ങളായവര്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ക്ഷേമനിധികളുടെ ഫണ്ട് ഇതിനായി ഉപയോ ഗിക്കും. ഫണ്ടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ക്ഷേമനിധിയില്‍ സഹായം കിട്ടാത്ത ബിപില്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം നല്‍കും.
സാമൂഹികക്ഷേമ – വനിത ശിശുക്ഷേവകുപ്പുകളിലെ അംഗനവാടി ടീച്ചര്‍മാര്‍ അടക്കമുള്ള ജീവന ക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കും. കുടുംബശ്രീയുടെ 19500 എഡിഎസുകള്‍ക്ക് 1 ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ടായി അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയുടെ ഈ വര്‍ഷത്തെ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. വസ്തു നികുതി ടൂറിസം നികുതി ലൈസന്‍സ് പുതുക്കല്‍ എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












