ഞായറാഴ്ച ദിവസമായിട്ടും ജോലിക്കിറങ്ങിയ താലൂക്ക് ഓഫീസിലെ ജീവനക്കാരി പരപ്പനങ്ങാടി സ്വദേശിനി ലേഖയുടെ ഭര്‍ത്താവ് പ്രമോദിനെയാണ് പൊലിസ് മര്‍ദിച്ചത്.
മലപ്പുറം: ഭാര്യയെ കോവിഡ് ഡ്യൂട്ടിക്കെത്തിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവിന് പൊലിസ് മര്‍ദ്ദനം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മലപ്പുറം ജില്ലയിലാണ് ഞായറാഴ്ച ദിവസമായിട്ടും ജോലിക്കിറങ്ങിയ താലൂക്ക് ഓഫീസിലെ ജീവനക്കാരി പരപ്പനങ്ങാടി സ്വദേശിനി ലേഖയുടെ ഭര്‍ ത്താവ് പ്രമോദിനെയാണ് പൊലിസ് മര്‍ദിച്ചത്.
സംഭവത്തെക്കുറിച്ച് പരാതി അറിയിക്കാനെത്തിയ തിരൂരങ്ങാടി തഹസീല്‍ദാരെ സിഐ അപ മാനിച്ചുവെന്നും കലക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല സമരം ആലോചിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ അടക്കമുളള സംഘടനാ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ പ്രമോദിനെ മര്‍ദിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍ ലംഘനത്തിന് കേസെടുക്കുമെന്ന് മുന്നറി യിപ്പു നല്‍കുകയാണ് ചെയ്തിട്ടുളളതെന്നും പരപ്പനങ്ങാടി സിഐ പ്രതികരിച്ചു. പരാതിയില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യയല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.