സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണം. കാരുണ്യസുരക്ഷാ പദ്ധതിയുമായി ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള കാരുണ്യ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്നും അദ്ദേഹം അറിയു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രോഗബാ ധി ധരായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വ കാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്നു രാവിലെ യോഗം വിളിച്ചത്. എല്ലാ ആശുപത്രിയിലും ഒരേ നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്നാ ണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.
കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയ മുഖ്യമ ന്ത്രി, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണ മെന്നും ആവശ്യപ്പെട്ടു.