മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്ത കര്‍ ഏറ്റുമുട്ടിയത്.നേതാക്കള്‍ക്ക് പുറ മേ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടു ത്തി രുന്നു.
കൊച്ചി: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ ചേര്‍ന്ന ഐ എന്‍എല്‍ യോഗത്തില്‍ തമ്മില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. മന്ത്രി അഹമ്മദ് ദേവര്‍ കോവി ലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഐഎന്‍എല്‍ പിളര്‍പ്പിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നേതൃ യോഗം ചേരുന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ത ന്നെ യോഗം ചേരുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് ലംഘിച്ച് യോഗം ചേര്‍ന്നത് മറുപ ക്ഷ ത്തില്‍ പ്രകോപനത്തിനിടയാക്കി.
പാര്‍ട്ടിയില്‍ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങള്‍ പരസ്യപ്പോര് തുടരുകയാണ്. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവര്‍കോവിലും ചേര്‍ ന്ന് പാര്‍ട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് പ്രസിഡന്റ് അബ്ദുല്‍ വഹാബിന്റെ ആക്ഷേപം. മന്ത്രി യുടെ പേഴ്‌സണ സ്റ്റാഫ് നിയമനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ആരോപണമുന്നയിച്ചായിരുന്നു തര്‍ക്കം.
കോറോണയുടെ പശ്ചാത്തലത്തില്‍ യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുല്‍ വഹാബ് അറി യിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്. അ ബ്ദുല്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗം നടക്കുന്ന ഹോ ട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.











