ഇടവേളയ്ക്കു ശേഷം യുഎഇയിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധന.ഇനിയുള്ള ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയേന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. പുതിയ പ്രതിദിന കണക്ക് അനുസരിച്ച് 593 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം, 506 പേര്‍ രോഗമുക്തി നേടി. എന്നാല്‍, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് ആകെ രോഗികളുടെ എണ്ണം 9,09,815. രോഗമുക്തി നേടിയവര്‍ 8,93,193 . ആകെ മരണം 2,305.
ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 14,317 പേരാണ്. ഇവരില്‍ ആരുടേയും നില അതീവ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.