കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളി ലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് തിരി കെ എത്താന്‍ സുപ്രീം കോടതി നല്‍കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയം 34 പേര്‍ തിരികെ എത്തിയിട്ടില്ല
തിരുവനന്തപുരം : കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാന ത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് തിരികെ എ ത്താന്‍ സുപ്രീംകോടതി നല്‍കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയം 34 പേര്‍ തിരികെ എ ത്തിയിട്ടില്ല. തടവുകാരെ കണ്ടെത്താന്‍ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പൊലിസിന്റെ സഹായം തേടും.
കോവിഡ് കാലത്ത് സുപ്രീംകോടതി നിര്‍ദേശ പ്രകാരം 770 പരോള്‍ അനുവദിച്ചത്. പകര്‍ച്ച വ്യാധിഭീഷണി അകന്നതോടെ തടവുകാര്‍ക്ക് തിരിച്ചെത്താന്‍ നോട്ടീസ് നല്‍കി. ഇവരില്‍ പകിതിയോളം പേര്‍ തിരിച്ചെ ത്തി. ഇതിനിടെ പരോളിലിറങ്ങിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ വീണ്ടും ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം പുറത്തിറങ്ങിയ തിനാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ ജയിലില്‍ തിരിച്ചുകയറൂ എന്നായിരുന്നു നിലപാട്. എന്നാല്‍ ഈ ഹര്‍ജി തള്ളി. തിരികെ ജയിലിലെത്താന്‍ നല്‍കിയ സമയം ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് അവസാ നിച്ചു.
കൂടുതല്‍ തടവുകാര്‍ തിരിച്ചെത്താനുള്ളത്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സമയ പരിധി ആവസാനിച്ചതോടെ ടി പി കേസിലെ പ്രതികള്‍ അടക്കം തിരിച്ചെത്തി. എന്നാല്‍ 34 പേര്‍ ഇ പ്പോഴും ജയിലിന് പുറത്താണ്. ഏറ്റലും കൂടുതല്‍ തിരിച്ചെത്താനുള്ളത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാ ണ്. 13 തടവുകാരാണ് ഇവിടെ തിരിച്ചെത്താനുള്ളത്. ചീമേനി തുറന്ന ജയില്‍ 5 പേരും, നെ ട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 8 പേരും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 6 പേരും, പൂജപ്പുര സെന്‍ ട്രല്‍ ജയിലില്‍ രണ്ടും തടവുകാരാണ് തിരികെ എത്താനുള്ളത്. ഒരാള്‍ മരിച്ചുവെന്നും രണ്ടു പേര്‍ ആശുപത്രിയിലാണെന്നുമ ള്ള അനൗദ്യോഗിക വിവരം ജയില്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. തിരിച്ചെത്താ വരെ കണ്ടെത്താന്‍ ജിയില്‍ വകുപ്പ് പൊലിസിന് കത്ത് നല്‍കും.











