എറണാകുളത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശ്കതമാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ തീരുമാനം.
കൊച്ചി: എറണാകുളത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതി രോധ നടപടികള്‍ ശ്കതമാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നട ത്തിയ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ തീരുമാനം. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ജില്ലയില്‍ ഞായറാഴ്ച 2835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് 100 ഐ.സി.യു. കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണസജ്ജമാക്കും. ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി പൂര്‍ണമായും കോവിഡ് ആശുപ ത്രി യാക്കി മാറ്റും. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 ഓക്സി ജന്‍ കിടക്കകള്‍ തയ്യാറാക്കും. ഇതോടൊപ്പം ഓക്സിജന്‍ ലഭ്യതയും ഉറപ്പ് വരുത്തും.
ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിര്‍ദേശം നല്‍കി. സ്വകാര്യ ആശു പത്രികളിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയില്‍ കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെയും തദ്ദേശ ഭരണ മന്ത്രിയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാതല യോഗം കൂടും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ഖര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ റംലാബീവി, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ഡി.എം.ഒ. ഡോ.കുട്ടപ്പന്‍, ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ പങ്കെടുത്തു
ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിന്റെ കണക്ക് :
വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ – 10
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ – 2741
ഉറവിടമറിയാത്തവര്‍-81
ആരോഗ്യ പ്രവര്‍ത്തകര്‍- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃപ്പൂണിത്തുറ – 88
തൃക്കാക്കര – 74
മരട് – 68
ഫോര്‍ട്ട് കൊച്ചി – 66
വെങ്ങോല – 60
പള്ളുരുത്തി – 54
കീഴ്മാട് – 53
രായമംഗലം – 50
കോട്ടുവള്ളി – 48
ശ്രീമൂലനഗരം – 47
വരാപ്പുഴ – 46
ആലങ്ങാട് – 45
പള്ളിപ്പുറം – 44
ചേരാനല്ലൂര്‍ – 43
കളമശ്ശേരി – 41
കിഴക്കമ്പലം – 41
ആമ്പല്ലൂര്‍ – 40
വാഴക്കുളം – 40
തിരുമാറാടി – 37
പാമ്പാകുട – 37
ഇടപ്പള്ളി – 35
ചെല്ലാനം – 35
വൈറ്റില – 35
മുളവുകാട് – 33
ആലുവ – 32
എളംകുന്നപ്പുഴ – 32
നെടുമ്പാശ്ശേരി – 32
തോപ്പുംപടി – 31
എളമക്കര – 30
കടുങ്ങല്ലൂര്‍ – 30
കരുമാലൂര്‍ – 30
വടക്കേക്കര – 30
ചോറ്റാനിക്കര – 29
പാലാരിവട്ടം – 29
മട്ടാഞ്ചേരി – 29
മുണ്ടംവേലി – 29
അശമന്നൂര്‍ – 28
കീരംപാറ – 28
പായിപ്ര – 28
എടത്തല – 27
കുമ്പളങ്ങി – 27
കൂത്താട്ടുകുളം – 27
ചെങ്ങമനാട് – 26
മാറാടി – 26
തുറവൂര്‍ – 24
പല്ലാരിമംഗലം – 24
മൂവാറ്റുപുഴ – 24
ഇടക്കൊച്ചി – 23
കലൂര്‍ – 23
കൂവപ്പടി – 23
കോതമംഗലം – 22
ചൂര്‍ണ്ണിക്കര – 22
അങ്കമാലി – 21
കടവന്ത്ര – 21
പിണ്ടിമന – 21
മണീട് – 21
വേങ്ങൂര്‍ – 21
ആരക്കുഴ – 20
ഉദയംപേരൂര്‍ – 20
കല്ലൂര്‍ക്കാട് – 20
കുമ്പളം – 20
നെല്ലിക്കുഴി – 20
പനമ്പള്ളി നഗര്‍ – 20
ആവോലി – 19
ഇലഞ്ഞി – 19
എറണാകുളം സൗത്ത് – 19
പാലക്കുഴ – 19
മഞ്ഞപ്ര – 19
മഞ്ഞള്ളൂര്‍ – 19
മുളന്തുരുത്തി – 19
എറണാകുളം നോര്‍ത്ത് – 18
മുടക്കുഴ – 18
വാരപ്പെട്ടി – 18
ഏഴിക്കര – 17
തമ്മനം – 17
ഏലൂര്‍ – 14
ചേന്ദമംഗലം – 14
രാമമംഗലം – 14
വെണ്ണല – 14
കടമക്കുടി – 13
ചിറ്റാറ്റുകര – 13
പെരുമ്പാവൂര്‍ – 13
മൂക്കന്നൂര്‍ – 13
എടവനക്കാട് – 12
കുന്നുകര – 12
തേവര – 12
പാറക്കടവ് – 12
പിറവം – 12
വടവുകോട് – 12
ഐക്കരനാട് – 11
കവളങ്ങാട് – 11
കാഞ്ഞൂര്‍ – 11
കുട്ടമ്പുഴ – 11
നോര്‍ത്തുപറവൂര്‍ – 11
മഴുവന്നൂര്‍ – 11
കുന്നത്തുനാട് – 10
ഞാറക്കല്‍ – 10
പോത്താനിക്കാട് – 10
ആയവന – 9
കറുകുറ്റി – 9
കാലടി – 9
കുഴിപ്പള്ളി – 9
നായരമ്പലം – 9
മലയാറ്റൂര്‍ നീലീശ്വരം – 9
എടക്കാട്ടുവയല്‍ – 8
പുത്തന്‍വേലിക്കര – 8
പെരുമ്പടപ്പ് – 8
അയ്യമ്പുഴ – 7
ഒക്കല്‍ – 6
പൈങ്ങോട്ടൂര്‍ – 6
വടുതല – 6
വാളകം – 6
കോട്ടപ്പടി – 5
തിരുവാണിയൂര്‍ – 5
പച്ചാളം – 5
പൂണിത്തുറ – 5
അതിഥി തൊഴിലാളി – 9
അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
പോണേക്കര,അയ്യപ്പന്‍കാവ്,കരുവേലിപ്പടി,പൂതൃക്ക.