പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത ര സെക്രട്ടറി രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തുക
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കെ കേരളം, മഹാരാഷ്ട്ര സംസ്ഥാന ങ്ങളുമായി ചര്‍ച്ച നടത്താനൊരുങ്ങി കേന്ദ്രം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരു മായി ഇന്ന് ചര്‍ച്ച നടത്തുക.
ഓണ്‍ലൈന്‍ മുഖേനെയാണ് ചര്‍ച്ച നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ കുറഞ്ഞ തോതില്‍ തുടരുമ്പോള്‍ കേരളത്തി ലും മഹാരാഷ്ട്രയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതിലാണ്. മൂന്നാം തരംഗത്തിന് സാധ്യത കല്‍പ്പിക്കുന്ന മാസങ്ങള്‍ അടുക്കു ന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെയും കോവിഡ് സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തി ലാണ് ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുന്നത്.
കേരളത്തിലെ കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുകയാണ്. സംസ്ഥാന ആരോഗ്യവ കു പ്പ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. 1,36,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയി ലുള്ളത്. 31,29,628 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.