ഇന്ത്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്‍ അംഗീകാരം നല്‍ കി.ബ്രിട്ടണ്‍ അംഗീകരിച്ച കോവിഡ് പ്രതിരോധവാക്സിനുകളുടെ പട്ടികയില്‍ കോവാക്സിനും ഉള്‍പ്പെടുത്തും
ലണ്ടന്‍: ഇന്ത്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്‍ അംഗീകാരം നല്‍ കി.ബ്രിട്ടണ്‍ അംഗീകരിച്ച കോവിഡ് പ്രതിരോധവാക്സിനുക ളുടെ പട്ടികയില്‍ കോവാക്സിനും ഉള്‍പ്പെടു ത്തും. ഇതോടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിദേശയാത്രികര്‍ക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി.
കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 22 ന് ശേഷം ബ്രിട്ടനില്‍ പ്രവേശിക്കാം. ക്വാറന്റീന്‍ വേണ്ട. ലക്ഷ ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസകരമാണ് ബ്രിട്ടന്റെ തീരു മാനം. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ നാണ് ഈ വിവരം അറിയിച്ചത്. ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റൈനും നീക്കിയിട്ടു ണ്ട്.വിദേശയാത്രികര്‍ക്ക് ബ്രിട്ടണിലേക്ക് വരുന്നതിനുള്ള ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുകയാണ് ഇതിലൂ ടെ ലക്ഷ്യമിടുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും.എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുക ള്‍. ഈ മാസം ആദ്യമാണ് ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീ കാരം നല്‍കിയത്.
കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാ ക്സിനുകളുടെ പട്ടികയില്‍ കോവാക്സിനും ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നല്‍കിവരുന്ന രണ്ടാമത്തെ പ്രതിരോധവാക്സിനാണ് കോവാക്സിന്‍. ഇതിന് പുറമേ മറ്റ് രാജ്യങ്ങളിലും കോവാക്സിന്‍ നല്‍കു ന്നുണ്ട്.
ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്സിനായ കോവിഷീല്‍ഡിനും ബ്രിട്ടണ്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കോവാക്സിന് പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സിനുകളെയും ബ്രിട്ടണ്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സിന്‍ 70 ശതമാ നം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിന് സ്വിറ്റ്സര്‍ലാന്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നതിന് മുമ്പു തന്നെ, 16 ഓളം രാജ്യ ങ്ങള്‍ കോവാക്സിന്‍ സ്വീകരിച്ചിരുന്നു.