ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കു ന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വസ്തുതകളെ വളച്ചൊടിച്ചുള്ള വ്യാജ പ്രചാരണമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. നവജാത കന്നുകുട്ടി കളുടെ സെറം കോവാക്സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതായി ചില സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ പറയുന്നതായി കണ്ടു. വസ്തുതകളെ തെറ്റായി പ്രചരിപ്പിക്കുന്നതാണ് പോസ്റ്റുകള്‍.
വെരോ സെല്ലുകളെ (vero cells) തയ്യാറാക്കുന്നതിനും വളര്‍ച്ചയ്ക്കുമായാണ് കന്നുകുട്ടികളുടെ സെറം ഉപയോഗപ്പെടുത്തുന്നത്. പോളിയോ, റാ ബീസ്, ഇന്‍ഫ്ളുവന്‍സ വാക്സിനുകളുടെ ഉല്‍പാദനത്തി നായി പതിറ്റാണ്ടുകളായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വെരോ സെല്ലുകള്‍ വളര്‍ത്തിയെടുത്ത ശേഷം ജലം, രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് നന്നായി കഴുകിയെടുക്കും. കന്നുകുട്ടി സെറത്തി ല്‍ നിന്ന് അവയെ സ്വതന്ത്രമാക്കുന്നതിനായി ബഫര്‍ (vero cells) എന്നറിയപ്പെടുന്ന ശുദ്ധീകരണ പ്രക്രിയ പലതവണ ആവര്‍ത്തിക്കപ്പെടും. പിന്നീട് ഈ വെ രോ സെല്ലുകളിലേക്ക് കൊറോണ വൈറസിനെ സന്നിവേശിപ്പിച്ച് വൈറസിനെ വളര്‍ത്തിയെടു ക്കും. ഈ വളര്‍ച്ചാപ്രക്രിയയില്‍ വെരോ സെല്ലുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടും. ഇത്തരത്തില്‍ വളരുന്ന വൈറസുകള്‍ കൊല്ലപ്പെടുകയും (നിര്‍ജീവമാകുക) ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ കൊല്ലപ്പെട്ട വൈറസുകളെയാണ് അന്തിമഘട്ടത്തില്‍ വാക്സിന്‍ നിര്‍മാണത്തിന് ഉപ യോഗിക്കുന്നത്. അതായത്, കോവാക്സിന്‍ നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തില്‍ നവജാത കന്നുകുട്ടി സെറത്തിന്റെ യാതൊരു അംശങ്ങളും ഉള്‍പ്പെടുന്നില്ല -ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
സെല്ലുകളുടെ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമാണ് നവജാത കന്നുകുട്ടികളുടെ സെറം ഉപയോഗി ക്കുന്നതെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വൈറസിന്റെ വളര്‍ച്ചാഘട്ടത്തിലോ വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലോ അവ ഉപയോഗിക്കുന്നില്ല. നിര്‍വീര്യമാക്കപ്പെട്ട, ശുദ്ധീ കരിച്ച വൈറസ് മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിവിധ വാക്‌സിനുകളുടെ നിര്‍മാണ ത്തിനായി നവജാത കന്നുകുട്ടികളുടെ സെറം പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്. ഒമ്പത് മാസത്തെ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തികച്ചും സുതാര്യമാക്കുകയും രേഖകളാക്കി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.











