തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി കോട്ടക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സില്‍ സൈനുദ്ദീന്റെ മകന്‍ സല്‍സബീല്‍ (18) ആണ് മരിച്ചത്
കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി കോ ട്ടക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സില്‍ സൈനുദ്ദീന്റെ മകന്‍ സല്‍സബീ ല്‍ (18) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ തെന്നി വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായി ല്ല. പയ്യോളി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.