ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെ റുവത്തൂര്‍ സ്വദേശി ഷഹന(20)യാണ് മരിച്ചത്. ഇന്നലെ രാത്രി വാടക വീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
കോഴിക്കോട്: ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യാണ് മരിച്ചത്. ഇന്ന ലെ രാത്രി വാടകവീട്ടില്‍ ജനലഴി യില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ് ഭര്‍ത്താവ് സജ്ജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചേവായൂര്‍ പൊലീസാണ് അസ്വാഭാവിക മരണ ത്തിന് കേസെടുത്ത് അന്വേഷണം ആരംഭി ച്ചിരിക്കുന്നത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യ ങ്ങള്‍ ഉണ്ടായിരുന്നോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എ ന്നതടക്കം പൊലീസ് അന്വേഷിക്കു ന്നുണ്ട്.
മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അസാവാഭാവിക മരണമായതിനാല്‍ ഇന്‍ക്വ സ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്താനാണ് തീ രുമാനം. ഒന്നര വര്‍ഷം മുന്‍പാണ് സ ജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ബസാറില്‍ വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു.