പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അപകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെ ന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വസ്ത്രവില്‍പ്പന ശാലയില്‍ വന്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അപകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്‌നിരക്ഷാ സേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാ ണ്. കൂടുതല്‍ യൂണിറ്റുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സമീപ പ്രദേശത്തുള്ള മറ്റ് കെട്ടികങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
കട തുറക്കുന്നതിന് മുന്‍പായതിനാല്‍ ആളപായമില്ല. തീപിടിത്തത്തില്‍ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തിനശിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന ഫ്‌ളക്സ് ബോര്‍ഡിന് തീപിടിച്ച് കാറിലേക്ക് വീഴു കയായിരുന്നുവെന്നാണ് സൂചന. കടയ്ക്ക് അകത്താണ് ആദ്യം തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടി ത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം.