വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളൂരുവില്‍ കണ്ടെത്തി. ഇവരില്‍ ഒരാളെ അപാര്‍ട്‌മെന്റില ജീ വനക്കാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു
കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളൂരുവില്‍ കണ്ടെത്തി. ഇവരില്‍ ഒരാളെ അപാര്‍ട്‌മെ ന്റില ജീവനക്കാര്‍ പൊലീസില്‍ ഏല്‍പി ക്കുകയായിരുന്നു. മറ്റ് അഞ്ചു കുട്ടികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജീവന ക്കാര്‍ പറയുന്നു.
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ അപാര്‍ട്‌മെന്റിലാണ്.രണ്ട് യുവാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അപാര്‍ട്ട്‌മെന്റിലുള്ളവര്‍ ക്ക് സംശയം തോന്നി ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ അപാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങി ഓടി. ഒരു പെണ്‍കുട്ടി യെയും യുവാക്കളെയും അപാര്‍ട്‌മെന്റ് ജീവനക്കാര്‍ മടിവാള പൊലീസിനെ ഏല്‍പ്പിച്ചു.
ആറ് പെണ്‍കുട്ടികളും ബെംഗളൂരുവിലുണ്ടെന്ന സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. പെണ്‍കുട്ടി കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്. പെണ്‍ കുട്ടികളില്‍ നാലു പേര്‍ 14 വയസും ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ ക്ക് 16 വയസുമാണ് പ്രായം
അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ചില്‍ഡ്രണ്‍സ് ഹോമില്‍ നി ന്നെത്തിയ കുട്ടികള്‍ ബെംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂര്‍ സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രിയോടെ ബെംഗുളൂരുവില്‍ എത്തിയിരുന്നു. കുട്ടികള്‍ ഗോവയി ലെ മറ്റൊരു സുഹൃത്തുമായി ഫോ ണില്‍ ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ മ റ്റു കുട്ടികള്‍ ബെംഗുളൂരുവില്‍ നിന്ന് ഗോവയിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളി ക്കളയു ന്നില്ല.