രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. കരി പ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥ മിക വിവരം.
കോഴിക്കോട് : രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു. ബൊലേ റെ വാഹനത്തില്‍ സഞ്ചരിച്ച പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പുളിഞ്ചോട് ബൊലേറോ വാഹനവും തമിഴ്‌നാട് രജിസ്‌ട്രേ ട്രേഷനിലുള്ള സിമന്റ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവെയാണ് അപകടമുണ്ടായ തെന്നാണ് പ്രാഥമിക വിവരം.
വാഹനം വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. ലോറി ഡ്രൈ വര്‍ ഫറോക്ക് പൊലീസ് കസ്റ്റഡിയിലാണ്. അപകട സമയത്ത് മഴയുണ്ടായിരുന്നു. ബെലേറെ വാഹ നം പൂര്‍ണ്ണമായും തകര്‍ന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. യുവാക്കളുടെ യാത്ര സംബ ന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.