കോഴിക്കോട് ഒമൈക്രോണ്‍ ജാഗ്രത; ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ 46കാരന്റെ സ്രവസംപിള്‍ പരിശോധനയ്ക്കയച്ചു.രോഗിയുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒമൈക്രോണ്‍ ജാഗ്രത.ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോണ്‍ പരിശോധനക്കയച്ചു. ഡോക്ടറുടെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹ ത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളില്‍ ഉള്ളവരുണ്ട്.സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളി ലേക്ക് അയച്ചിട്ടുണ്ട്.കഴിഞ്ഞമാസം 22നാണ് കോഴിക്കോട് എത്തിയത്.26ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെയും സാംപിളുകള്‍ പരിശോധനക്കയ്ക്ക് അയക്കുകയായി രുന്നു.ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കഴി ഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.66 ഉം 46 ഉം വയസ്സുള്ള പുരുഷന്‍ മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ രണ്ട് പേരിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കു ന്നത്. കോവിഡ് സ്ഥിരീകരിച്ചിരുന്ന ഇവരുടെ സ്രവസാംപിളുകള്‍ വിദ ഗ്ധ പരിശോധനയ്ക്കായി അയച്ചി രുന്നു.
കഴിഞ്ഞമാസം 16ന് ബാംഗ്ലൂരിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന് കോവിഡ് സ്ഥിരീ കരിച്ചിരുന്നു എന്നാല്‍ വകഭേദം വന്ന വൈറസാണ് രോഗത്തിന് കാരണമായത് എന്ന് കണ്ടെത്തിയതി നെ തുടര്‍ന്നാണ് വിശദപരിശോധനയ്ക്കായി സാമ്പിള്‍ ഡല്‍ഹിയിലേക്കയച്ചത്.










