ഒരുമിച്ചിരുന്നു മദ്യപിച്ച വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ചെന്നാണ് പരാതി
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നല്‍കിയത്. പീഡനത്തിനിരയായത് ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ്. ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പീഡിപ്പിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍്ത്ഥിയാണെന്ന് പരാതിയില്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ്.