കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി. എം. എസ്.എഫ്) സം സ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ തിരിതെളിയും. ഇടപ്പള്ളി കെ.എം എം കോളേജിലെ സമ്മേളന വേദിയായ കെ.കെ.ഇമ്പിച്ചി മുഹമ്മദ്‌നഗറില്‍ ഇ ന്ന് പ്രതിനിധിസമ്മേളനം നടക്കും
കൊച്ചി : കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.പി.സി.എം. എ സ്.എഫ്) സംസ്ഥാന സമ്മേളനത്തിന് ഇന്ന് ഇടപ്പള്ളിയില്‍ ഇന്ന് തുടക്കമാകും. ഇടപ്പള്ളി കെ. എം. എം കോളേജിലെ സമ്മേളന വേദിയില്‍( കെ.കെ.ഇമ്പിച്ചി മുഹമ്മദ്‌നഗര്‍) പ്രതിനിധിസമ്മേളനം നട ക്കും. നാളെ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടും മുന്‍ എം.എന്‍.എയുമായ എം മുരളിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നട ത്തും. മൂന്ന് മണിക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ എം മുരളി അധ്യക്ഷനാവും.
ഉത്തരമേഖല ട്രഷറര്‍ കെ.കെ.ബിജു സ്വാഗതം പറയുന്ന ചടങ്ങ് ഹൈബി ഈഡന്‍ എം.പി ഉദ്ഘാട നം ചെയ്യും. തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് മുഖ്യ പ്രഭാഷണം നടത്തും. ബെന്നി ബഹന്നാന്‍ എം.പി.,എം.എല്‍എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ആശം സകള്‍ നേരും.
സംസ്ഥാനത്തെ പ്രൈവറ്റ് കോളജുകളില്‍ ജോലി ചെയ്യുന്ന അനധ്യപക ജീവനക്കാരുടെ ഉന്നമനം ല ക്ഷ്യമിട്ട് 1957 ല്‍ സ്ഥാപിതമായ സംഘടനയാണ് കെ.പി സി.എം.എസ് എഫ് എന്ന് ഭാരവാഹികള്‍ അ റിയിച്ചു.സംഘടനയുടെ അറുപത്തിയഞ്ചാം സംസ്ഥാന സമ്മേളനമാണ് ഇടപ്പള്ളിയില്‍ ഇന്നും നാ ളെയുമായി ചേരുന്നതെന്ന് സംസ്ഥാനവര്‍ ക്കിംഗ് പ്രസിഡന്റ് ടി.കെ.മജീദ്, ജനറല്‍ സെക്രട്ടറി ജോര്‍ ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സന്തോഷ് പി ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ജമാല്‍ മരക്കാര്‍ മറ്റു ഭാരവാ ഹികളായ എ.ജെ.തോമസ്, കെ.പി.നജീബ്, എസ് ജയറാം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയി ച്ചു.











