ജൂണ്‍ ഒന്നിന് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് അഞ്ച് മണിക്കൂറാക്കി. ജൂണ്‍ ഒന്നിന് അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
പഠന വകുപ്പുകളിലെ ക്ലാസുകള്‍ ഏത് തീയതി മുതല്‍ ആരംഭിക്കാമെന്നത് അതത് സര്‍വകലാശാ ലകള്‍ക്ക് തീരുമാനിക്കാം. ഓണ്‍ലൈന്‍ ക്ലാ സുകള്‍ക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പിഡിഎഫ് രൂപത്തിലും മറ്റും നല്‍കണം. രാവിലെ എട്ടുമുതല്‍ വൈകി ട്ട് 3.30 വരെയുള്ള സമയത്തിനിടയ്ക്ക് അഞ്ചുമണിക്കൂര്‍ ഓണ്‍ലൈന്‍ക്ലാസ്, അനുബന്ധ പഠന പ്രവ ര്‍ത്തനങ്ങള്‍ എന്നിവ നടത്തണം.
രാവിലെ 8.30ന് ആരംഭിക്കുന്ന ക്ലാസ് 1.30 വരെയും രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്ലാസ് മൂന്ന് വരെയും 9.30ന് ആരംഭിക്കുന്നവ 3.30 വരെയുമായിരി ക്കണം. ദിവസവും ചുരുങ്ങിയത് രണ്ട് മണി ക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണം. ബാക്കി സമയം വിദ്യാര്‍ഥികള്‍ക്ക് പഠന സഹായകരമായ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം. വെള്ളിയാഴ്ച ക്ലാസുകള്‍ നിലവിലെ രീതിയില്‍ പിന്തുടരും. ക്ലാസുകളുടെ സമയക്രമം വിദ്യാര്‍ഥികള്‍ക്കുകൂടി സൗകര്യപ്രദമായ രീതിയില്‍ കോളേ ജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കും.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യം അപര്യാപ്തമായ വിദ്യാര്‍ഥികളെ കണ്ടെത്തി വകുപ്പ് മേധാവികളുടെ സഹാ യത്തോടെ പ്രിന്‍സിപ്പല്‍ ആവശ്യമായ സാങ്കേതിക സ ഹായങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിക്കണം. ഇതിന് അക്ഷയ സെന്ററുകളുടെ സഹായവും തേടാം. വകുപ്പ് ഡയറക്ടറുടെ അനുമതിയോടെ ഗസ്റ്റ് അധ്യാപകരെ നിയമിക്കാം. പ്രത്യേക സമിതികള്‍ രൂപീ കരിച്ച് കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്ന രീതി തുടരണമെന്നും തീരുമാനിച്ചു.