കോളജ് വിദ്യാര്‍ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ കാല്‍ ലക്ഷം രൂപ കവര്‍ന്നു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച സൂചന കളുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ കാല്‍ ലക്ഷം രൂപ കവര്‍ന്നു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടി സ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജങ്ഷനു സമീപത്തെ വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയിലാണ് മോഷണം. ആദ്യം ജ്വല്ലറിയില്‍ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറില്‍ നിന്ന് ഒരു പഴ്സ് പുറത്തെടു ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളില്‍ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്തു പോകുന്ന ദൃശ്യങ്ങളും പൊലിസിനു ലഭിച്ചു.
നെയ്യാറ്റിന്‍കരയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ എത്തിയ യുവതിയും പണം തികയാത്തതു മൂലം തിരികെ പോയിരുന്നു. ഈ യുവതിയും മോഷണം നടത്തിയ യുവതിയും ഒന്നാണോ എന്നും പൊലിസ് അന്വേഷി ക്കുന്നുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചു.










