തമിഴ്നാട് വിഴുപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോളജ് കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോളജ് കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ തിരുവള്ളൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തിയിരുന്നു. രാവിലെ സ്‌കൂളിലെത്തിയ പെണ്‍കുട്ടി ഹോസ്റ്റലി ലേക്ക് മടങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് പുതിയ സംഭവവികാസങ്ങള്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘ ര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വിദ്യാര്‍ഥിനി എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹോ സ്റ്റല്‍ ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ തൂങ്ങിമരിച്ച നി ലയില്‍ കണ്ടെത്തുകയുമായിരുന്നു.











