ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തി നിടെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കു ത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് മരിച്ചത്
ഇടുക്കി : ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊ ന്നു. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.
കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത്. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തു നടന്നത്. കെഎസ്യു പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു