രാജ്യത്ത് കോറോണ വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. ഇതിലൂടെ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂ എന്ന് അദ്ദേഹം അറിയിച്ചു.
ന്യൂഡല്‍ഹി : രാജ്യത്ത് കോറോണ വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. ഇതിലൂടെ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂ എന്ന് അദ്ദേഹം അറിയിച്ചു.
രോഗവ്യാപന നിരക്ക് 10 ശതമാനത്തില്‍ മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണം. രോഗവ്യാപനത്തിന്റെ തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്ന് കൊടുക്കാം. എന്നാല്‍ അത് 6-8 ആഴ്ചയ്ക്കുള്ളില്‍ നടക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ 718 ജില്ലകളിലെ മുക്കാല്‍ ഭാഗം ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാന ത്തിന് മുകളിലാണ്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളും ഇതില്‍ ഉള്‍പ്പെടും.
രാജ്യതലസ്ഥാനത്ത് അടുത്തിടെ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 17 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഡല്‍ഹി നാളെ തുറന്നാല്‍ വന്‍ ദുരന്തമു ണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം രോഗവ്യാപനം കൂടുതലായിരിക്കുന്ന മഹാരാ ഷ്ട്രയില്‍ ലോക്ഡൗണ്‍ നീട്ടുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഉടന്‍ തുറന്നാല്‍ അത് വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.