കോറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിനിധിയെന്ന വ്യാജേന വീട്ടിലെത്തിയാള്‍ നല്‍കിയ ഗുളിക കഴിച്ച സ്ത്രീയാണ് മരിച്ചത്
ചെന്നൈ: കോറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിനിധിയെന്ന വ്യാ ജേന വീട്ടിലെത്തിയാള്‍ നല്‍കിയ ഗുളിക കഴിച്ച സ്ത്രീ മരിച്ചു. ഇതേ മരുന്ന് കഴിച്ച ഇവരുടെ ഭര്‍ത്താ വ് ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. ഇറോഡ് ചെന്നി മലൈ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 75 വയസുള്ള കറുപ്പണ്ണയും മകള്‍ ദീപയും വീട്ടുജോലി ക്കാരി കുപ്പമ്മാളുമാണ് ആശുപത്രിയില്‍ കഴിയുന്നത്. കറുപ്പണയുടെ ഭാര്യ മല്ലികയാണ് മരിച്ചത്.
കോറോണ ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താനായി ആരോഗ്യ വകുപ്പ് പ്രതിനിധിയെന്ന വ്യാ ജേന എത്തിയ ആളാണ് ഇവര്‍ക്ക് ഗുളിക നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തില്‍ ആര്‍ ക്കെങ്കിലും ചുമയോ പനിയോ ഉണ്ടോയെന്ന് ഇയാള്‍ ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു കുടുംബ ത്തിന്റെ മറുപടി. പിന്നാലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന് കാട്ടി ഗുളിക നല്‍കുകയായിരു ന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുളിക കഴിച്ച ഉടന്‍ തന്നെ ഇവര്‍ അബോധാവസ്ഥയിലായി. അയല്‍വാസികള്‍ ഇവരെ കണ്ടെത്തു മ്പോഴേക്കും കറുപ്പണ്ണയുടെ ഭാര്യ മല്ലിക മരിച്ചിരുന്നു. അവശനിലയിലായ ഇവരെ അയല്‍വാസി കളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചി ട്ടുണ്ട്. ഇവര്‍ക്ക് ഗുളിക നല്‍കിയതാരാണെന്ന് കണ്ടെത്താനായി നാലംഗ സ്പെഷ്യല്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി പോലീസ് അറിയിച്ചു.











