തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യ പ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്കു പറയാനുള്ളതു കേട്ട ശേ ഷം തുടര്‍നടപടികളിലേക്കു കടക്കാമെന്ന് അറിയിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേ ന്ദ്രന് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈ ക്കോടതി. സംഭവത്തില്‍ കേ സ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്കു പറയാനുള്ളതു കേട്ട ശേഷം തുടര്‍നടപടി കളിലേക്കു കടക്കാമെന്ന് അറിയിച്ചു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയി ല്‍ കോടതി മേയര്‍ക്ക് നോട്ടീസയച്ചു. ഹര്‍ജി വീണ്ടും ഈ മാസം 25ന് പരിഗണിക്കും.
മേയര്‍ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മേയറുടെ കത്തിനൊപ്പം എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.