കൊച്ചിയില്‍ ചാരിറ്റി കോര്‍പ്പറേറ്റ് സെവന്‍സ് സോക്കര്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ എ സി മിലാന്‍ അക്കാദമിയുമായി കൈ കോര്‍ക്കുമെന്ന് വൈ2കെ ടോട്സ് ഫൗണ്ടേഷ ന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ രഞ്ജിത് ജോര്‍ജ് അറിയിച്ചു. 2023 ജനുവരി 8 മുതല്‍ 12 വരെ കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററിലാണ് ചാരിറ്റി സോക്കര്‍ അരങ്ങേറുക
കൊച്ചി: കൊച്ചിയില്‍ ചാരിറ്റി കോര്‍പ്പറേറ്റ് സെവന്‍സ് സോക്കര്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ എ സി മിലാന്‍ അക്കാദമിയുമായി കൈ കോര്‍ക്കുമെന്ന് വൈ2കെ ടോട്സ് ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിം ഗ് ട്രസ്റ്റിയുമായ രഞ്ജിത് ജോര്‍ജ് അറിയിച്ചു. 2023 ജനുവരി 8 മുതല്‍ 12 വരെ കാക്കനാട് ഇ ന്‍ഫോപാര്‍ക്കിനു സമീപമുള്ള യുണൈറ്റഡ് സ്പോര്‍ട്സ് സെന്ററിലാണ് ചാരിറ്റി സോക്കര്‍ അരങ്ങേ റുക.
30ലേറെ ടീമുകള്‍ പങ്കെടുക്കും. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ അനാഥാലയങ്ങ ളിലും മറ്റുമുള്ള കുട്ടികള്‍ക്ക് പോഷകാഹാരം എത്തിച്ചുനല്‍കുന്ന ഗുഡ് ഫുഡ് ത്രൈവ് പദ്ധതിയ്ക്ക് വരുമാനം വി നിയോഗിക്കും. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ പ ള്ളുരുത്തി സ്നേഹഭ വനില്‍ നിന്നുള്ള ഫുട്ബോള്‍ കളിക്കാരായ കുട്ടികള്‍ക്കൊപ്പം എ സി മിലാന്റെ കേരളത്തിലെ അക്കാദമി പ്രൊജക്ടിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബെര്‍ട്ടോ ലകന്‍ഡേല, മുന്‍ ഫുട്ബോള്‍താരവും എ സി മി ലാന്റെ അംബാസഡറുമായ ക്രിസ്റ്റ്യന്‍ പനൂചി, മുംബൈയിലെ ഇറ്റ ലിയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജന റല്‍ ലൂയ്ഗി കാസ്‌കോണ്‍, രഞ്ജിത് ജോര്‍ജ് തുടങ്ങിയവര്‍ പ ങ്കെടുത്തു.
സമൂഹത്തിലെ നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ക്ക് പിന്തുണയേകുക എ.സി മിലാന്റെയും എ.സി മിലാ ന്റെ കേരളത്തിലെ അക്കാദമിയുടേയും നയമാണെന്ന് ആല്‍ബെര്‍ടോ ലകന്‍ഡേല അറിയിച്ചു. നിര്‍ ധനരും അനാഥരുമായ കുട്ടികള്‍ക്ക് വെറും ആഹാരമല്ല, പോഷകസമൃദ്ധമായ ഭക്ഷണം നല്‍കണ മെന്ന ലക്ഷ്യ ത്തില്‍ നിന്നാണ് ഗുഡ് ഫുഡ് ഫുഡ്‌ത്രൈവിന്റെ പിറവിയെന്ന് രഞ്ജിത് ജോര്‍ജ് പറ ഞ്ഞു.
എസി മിലാനു പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് ഉള്‍പ്പെടെ സംഘടനകളുടേയും പിന്തു ണ സോക്കര്‍ ചാമ്പ്യന്‍ഷിപ്പിനുണ്ട്. ഓരോ മാച്ചിനും മുന്നോടി യായി സിനിമാതാരങ്ങളുള്‍പ്പെട്ട പ്രശസ്ത വ്യ ക്തികള്‍, വ്ളോഗര്‍മാര്‍, സ്ഥാപനങ്ങളുടെ ഉന്നതപദവികള്‍ അലങ്കരിക്കുന്നവര്‍ തുടങ്ങി യവരുടേയും പ ദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടേയും ടീമുകള്‍ തമ്മിലുള്ള സൗഹൃദമ ത്സരങ്ങളും നടക്കും.

ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ രഞ്ജിതും കൂട്ടുകാരും ചേര്‍ന്ന് 2000ല്‍ തുട ക്കമിട്ട വൈ2കെ ടോട്സ് അനാഥയങ്ങളിലും ജൂവനൈല്‍ ഹോമുകളിലും ബഹുരാഷ്ട്ര കമ്പനികളു ടെ സഹായ ത്തോടെ സന്നദ്ധ സേവനം ചെയ്തിരുന്നു. കൊച്ചി ആസ്ഥാനമായി 2003ല്‍ ഫൗണ്ടേഷനാ യി രൂപികൃതമായ വൈ2കെ ടോട്സ് നാളിതു വരെ 800ലേറെ വോളന്റീര്‍മാര്‍ വഴി 5000ത്തില്‍പ്പരം നിര്‍ധനരായ കുട്ടികള്‍ ക്ക് സഹായങ്ങളെത്തിച്ചിട്ടുണ്ട്.











