കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ ഐ എക്ക് കൈമാറണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇക്കാര്യം ശിപാര്‍ശ ചെയ്തുകൊണ്ട് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു
ചെന്നൈ : കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. കേസിലെ ഗൗരവം കണക്കിലെടുത്താണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. സ്ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരു ന്നു. ഈ യോഗത്തിനു ശേഷമാണ് എന്‍ ഐ എ അന്വേഷണത്തിന് ശിപാര്‍ശ ചെ യ്യുന്ന കത്ത് മുഖ്യമന്ത്രി അയച്ചത്.
അതേസമയം എന്‍ഐഎ സ്ഫോടനം നടന്ന സ്ഥലം പരിശോധിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പേര്‍ ക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. സ്ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന സൂചനകള്‍ ക്കിടെയാണ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കുവാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസമാണ് കാര്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ മരിച്ച മുബിന്‍ സംഭവത്തിന് തൊട്ട് മുമ്പ് വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് മരണത്തെക്കുറിച്ചായിരുന്നു.