തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐ എ) റെയ്ഡ് നടത്തി. ചെ ന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂര്‍ എന്നിവിട ങ്ങളിലാണ് റെയ്ഡ് നടന്നത്
ചെന്നൈ : തമിഴ്നാട്ടിലെ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നട ത്തി. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ കോട്ടമേട്, ഉക്കാട്, പൊ ന്‍വിഴ നഗര്‍, രതിനാപുരി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെയും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്ന വരുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ എന്‍ഐഎ ഉ ദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. സ്ഫോടനത്തിന് കാര്‍ നല്‍കിയ ചെന്നൈയിലെ സെക്കന്റ് ഹാന്‍ഡ് കാര്‍ഡീലര്‍ നിജാമുദ്ദീനെ എന്‍ ഐഎ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം. എന്‍ ഐഎ ചെന്നൈ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
ഒക്ടോബര്‍ 23ന് വൈകിട്ടാണ് കോയമ്പത്തൂരില്‍ കാറില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമു ണ്ടായത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്ര തികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് എതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി. അന്വേഷണ ത്തില്‍ പൊട്ടാസ്യം ഉള്‍പ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
സ്ഫോടനത്തിന് പിന്തുണ നല്‍കുകയും വഴിവിട്ട സഹായം നല്‍കുകയും ചെയ്തവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.നിരോധിത തീവ്രവാദ സംഘടനയിലെ ആളുകളാണ് പലരും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോ ബര്‍ 23 ന് ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് പിടിയിലായവര്‍.