വിദേശത്തേക്ക് കൊണ്ടുപോയ ഡോളര്‍ സംസ്ഥാനത്തെ ഉന്നത തലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാ ന സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രി മാര്‍ അടക്കമുളളവരുമായി ബന്ധമെന്നും കസ്റ്റംസ് നോട്ടീസില്‍ ആരോപിക്കുന്നുണ്ട്
കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍ കിയ സംസ്ഥാന സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. സുരക്ഷ നല്‍കി യത് വഴി പരിശോധന കൂടാതെ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്തുവെ ന്നാണ് ആരോപണം. യു.എ.ഇ. കോണ്‍സല്‍ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥ രുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്ന് കസ്റ്റംസ് വെളിപ്പെടുത്തി.
സുരക്ഷാ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥ ര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്. കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കി എന്നിവയാണ് സര്‍ക്കാരിനെതിരായി കസ്റ്റംസ് പറയുന്നത്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്നയാ ണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗ ണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഗുരുത രമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാ ണിക്കല്‍ നോട്ടീസ് നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി.
ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റം സ് പറയുന്നു. സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് ഒന്ന്. കോണ്‍സുല്‍ ജനറ ല്‍ നടത്തിയ കള്ളക്കടത്താണ് രണ്ടാമത്തേത്. അനധിക്യത ഡോളര്‍ വിദേശത്തേക്ക് കൊണ്ടു പോയ താണ് മൂന്നാമത്തേത്.
മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍, സരിത് അടക്ക മുള്ള പ്രതികളോട് ആവശ്യപ്പെട്ടു. മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റു മായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോള്‍ ഓഫീസറോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഗുരുത രമായ ചട്ടലംഘനം സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 നാണ് ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക്ക് ബാഗിലൂടെ കടത്തിക്കൊണ്ടു വന്ന 14.82 കോടി രൂപയുടെ സ്വര്‍ണം തിരുവന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ ത്. കോണ്‍സുലര്‍ ജനറലിന്റെ പേരിലായിരുന്നു നയതന്ത്ര ബാഗ് വന്നത്. കേസിലെ ഒന്നാം പ്രതിയാ യ സരിത്താണ് ബാഗ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത്.