കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി
ഡല്‍ഹി : സംസ്ഥാനത്തെ അരഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞ ദിവസം എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോ വെളിപ്പെടുത്തി.സ്ഥാനാര്‍ ത്ഥി നിര്‍ണയത്തിലുണ്ടായ ഗ്രൂപ്പ് വീതംവെപ്പില്‍ കെ സുധാകരന്‍ കടുത്ത അസ്വസ്ഥതയിലാണ്.
കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി സുധാകരന്‍ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.കെ. സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാമെന്നും പി സി ചാക്കോ പറഞ്ഞു.
തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഇപ്പോള്‍ ഹൈക്കമാന്റില്ല. ഹൈക്കമാന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന കാലം മാറി. കെസി വേണുഗോപാല്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും നടക്കു മെന്ന് കരുതുന്നില്ല. ഇന്നലെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ പി. സി ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പി. സി ചാക്കോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്.
ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബാലശങ്കറില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ബാലശങ്കര്‍ പറഞ്ഞതിലെ ശരിതെറ്റുകള്‍ അറിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു