ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്ര ഷ്ട് ആത്മഹത്യാ പരമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകി ല്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു
കണ്ണൂര്‍ : ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മ ഹത്യാപരമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇ ല്ലാതാകില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടു ന്നു. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണമെന്നും പ്രമേയത്തിലുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടു ന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു.
ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ശശി തരൂരിനെ ഒതുക്കാന്‍ ദേശീയ തലത്തില്‍ ശ്രമം നടക്കുകയാണ്. ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയ തരൂര്‍ കേരളത്തിന്റ വടക്കന്‍ ജില്ല പര്യടനത്തിന് ഇറങ്ങിയതോടെ കേരള നേതൃത്വവും അരക്ഷിതരായിത്തീര്‍ ന്നു.
തരൂരിന്റെ പര്യടനത്തിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. അനുമതിയില്ലാതെയാണ് പരി പാടി സംഘടിപ്പിക്കുന്നതെന്നും മുന്‍കൂട്ടി അറിയിക്കാതെയാണ് തരൂ ര്‍ പരിപാടികളില്‍ പങ്കെടുക്കു ന്ന തെന്നുമായിരുന്നു നേതാക്കളുടെ വിമര്‍ശനം. ഇതോടെ ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയു ടെ നടത്തിപ്പില്‍ നിന്നും കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി. എന്നാല്‍ ഒരു വിഭാഗം തരൂരിന് പിന്തുണ നല്‍കിയതോടെ പാര്‍ട്ടിയിലെ ചേരിപ്പോരു പരസ്യമായിരുന്നു.