എലത്തൂരില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം യു.വി. ദിനേശ് മണിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി.
തിരുവനന്തപുരം : എലത്തൂരിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ നീക്കം. എലത്തൂരില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം യു.വി. ദിനേശ് മണിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കോണ്‍ഗ്രസ് പ്രദേശിക നേതൃത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എന്‍സികെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സുള്‍ഫിക്കല്‍ മയൂരിയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കില്‍ കൂട്ടരാജിയെ ന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
ധര്‍മ്മടം മണ്ഡലത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുകയാണെങ്കില്‍ വിമതനായി മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥാണ് വിമതനായി മത്സരിക്കുമെന്നാണ് ഭീഷണി. സി രഘുനാഥിനെയാണ് ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ സീറ്റ് ഘടക കക്ഷി ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയെങ്കിലും മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. എന്നാല്‍ ഇതിനിടെ വാളയാര്‍ സമര സമതി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും ഔദ്യോഗിക തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് നേതൃത്വം നേരത്തെ ഉറപ്പു നല്‍കിയിരുന്നുവെന്നും നാളെ പത്രിക നല്‍കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ടെന്നും രഘുനാഥ് അവകാശപ്പെട്ടു.
സംസ്ഥാനത്ത് യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ പോര് അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവഗണനയെപ്പറ്റി പ്രതിപക്ഷ നേതാവുമായും കെസി വേണുഗോപാലുമായും ചര്‍ച്ച നടത്തിയെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സഹകരിക്കണം എന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെന്നും 20 ന് ഐഎന്‍ടിയുസിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.