നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് എം.ലിജുവിന്റെ രാജി.ഇടുക്കിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയ്യാറാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു.
ആലപ്പുഴ : തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ജില്ല കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജു അധ്യക്ഷ സ്ഥാനം രാജിവെച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ് പരാജയ പ്പെട്ടിരുന്നു. അമ്പലപ്പുഴയില്‍ മത്സരിച്ച ലിജുവും പരാജയപ്പെട്ടു. ജില്ലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വിജയിച്ചത് മാത്രമാണ് യുഡിഎഫിന്റെ ആശ്വാസം.
അതെസമയം ഇടുക്കിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്ക് തയ്യാറാണെ ന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു. കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണ മെന്നാണ് ഇബ്രാഹിം കുട്ടിയുടെ ആവശ്യം.
ആലപ്പുഴയില്‍ മൂന്ന് മന്ത്രിമാരെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതി ബന്ധങ്ങളെ മറികടന്ന് ജില്ലയില്‍ എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയത്. മന്ത്രിമാരായ ജി.സുധാകരന്‍, തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ ഇത്തവണ മത്സരിച്ചില്ലെങ്കിലും അവരുടെ മണ്ഡല ങ്ങളായ അമ്പലപ്പുഴയില്‍ എച്ച്. സലാമും ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനും ചേര്‍ത്തലയില്‍ പി. പ്രസാദും എല്‍ഡിഎഫിനു വേണ്ടി ചെങ്കൊടി പാറിച്ചു. സിപിഎം 6 സീറ്റും സിപിഐയും എന്‍സിപിയും ഓരോ സീറ്റുമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ അരൂരും ഇത്തവണ എല്‍ഡിഎഫ് വീണ്ടെടുത്തു. യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന് ഗായിക കൂടിയായ ദലീമയോടു പരാജയം. ഏറെ ശ്രദ്ധനേടിയ അരിത ബാബുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് കായംകുളത്ത് യു. പ്രതിഭയുടെ വിജയത്തെ തടയാനായില്ല.