രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബി ജെപിയില്‍ ചേര്‍ന്നത്
പനജി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗം ബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈ ക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ സദാനന്ദ് ഷേത് തന വാഡെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കരങ്ങള്‍ക്ക് കരുത്തു പകരുക ലക്ഷ്യമിട്ടാണ് തങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്ന് മൈക്കല്‍ ലോബോ പറഞ്ഞു. കോ ണ്‍ഗ്രസ് നിയമ സഭാകക്ഷിയോഗത്തില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബിജെപിയില്‍ ലയിക്കാന്‍ തീരുമാനി ച്ചത്. ദിഗംബര്‍ കാമത്തിന് പുറമെ, മൈക്കല്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേ ദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎല്‍ എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.
എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും സന്ദര്‍ശിച്ചു. ഗോവ യില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. ഇതില്‍ എട്ട് പേരാ ണ് ബിജെപിയില്‍ ചേര്‍ന്നത്. 40 അംഗ ഗോവ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 28 ആയി. നിയമസഭയില്‍ ബിജെപി സഖ്യത്തിന്റെ അംഗബലം 33 ആയും ഉയര്‍ന്നു.
നിലവില്‍ 20 ബിജെപി എംഎല്‍എമാര്‍ക്ക് പുറമെ, രണ്ട് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍ എ മാരുടേയും മൂന്ന് സ്വതന്ത്രരുടേയും അടക്കം 25 എംഎല്‍എമാരുടെ പിന്തുണയാണ് പ്രമോദ് സാവന്ത് സ ര്‍ക്കാരിനുണ്ടായിരുന്നത്.