കോണ്‍ഗ്രസിനെ കഷ്ടത്തിലാക്കി ബിജെപിയുടെ മുന്നേറ്റം

bjp and congress

 ബിജെപിയെ പരാജ യപ്പെടുത്തണമെങ്കില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും ഇടതു പക്ഷ പാര്‍ട്ടികളുമായി ധാരണയും നീക്കുപോക്കും വേണമെന്നും കോണ്‍ഗ്രസിന് അറി യാതിരിക്കാന്‍ സാദ്ധ്യ തയി ല്ല. എന്നിട്ടും അങ്ങനെയൊരു നടപടിയും കോണ്‍ഗ്രസി ന്റെ ഭാഗത്തുനിന്നുണ്ടായില്ല. അത്തരം പരിശ്രമംതന്നെ വേണ്ടെന്ന നിലപാടാണ് കോ ണ്‍ഗ്രസ് സ്വീകരിച്ചത്. ആ തീരുമാനം ബി ജെപിയെ വേണ്ടവിധം സഹായിക്കുകയും ചെയ്തു

-പി ആര്‍ കൃഷ്ണന്‍

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പുഫലം 2022 മാര്‍ച്ച് 10ന് പുറത്തുവന്നപ്പോള്‍ നാ ലെണ്ണത്തില്‍ ബിജെപി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണി പ്പൂര്‍, ഗോവ എന്നീ നാല് സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. അതിര്‍ത്തി പ്രദേശ മായ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വന്‍വിജയം കൈവരിച്ചിട്ടുണ്ട്. പഞ്ചാബും ഉത്തര്‍പ്രദേ ശുമടക്കം തോറ്റുപോയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന് ഭീകരമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം കോണ്‍ഗ്രസിനെ കഷ്ടത്തിലാക്കുക മാത്രമല്ല, കലാപത്തിലാക്കുകയും ചെയ്തിരിക്കുന്നു.

തെരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ഒറ്റയ്ക്കു മത്സരിച്ചാല്‍ വിജയം നേടാന്‍ കഴിയില്ലെന്ന് സമീപകാല തെര ഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടതാണ്. ബിജെപിയെ പരാജയപ്പെ ടുത്തണമെങ്കില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികളുമായി ധാരണയും നീക്കുപോ ക്കും വേണമെന്നും കോണ്‍ഗ്ര സിന് അറിയാതിരിക്കാന്‍ സാദ്ധ്യതയില്ല. എന്നിട്ടും അങ്ങനെയൊരു നടപ ടിയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അത്തരം പരിശ്രമംതന്നെ വേണ്ടെന്ന നിലപാടാണ് കോ ണ്‍ഗ്രസ് സ്വീകരിച്ചത്. ആ തീരുമാനം ബിജെപിയെ വേണ്ടവിധം സഹായിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശ്:

അഞ്ചില്‍ ഏറ്റവും പ്രാധാന്യമേറിയതും ശ്രദ്ധയാകര്‍ഷിച്ചതു മാ യിരുന്നു ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്. 403 സീറ്റുകളാണ് ഈ സംസ്ഥാനത്തെ നിയമസഭയില്‍. ഇതില്‍ 2017-ല്‍ നടന്ന തെ രെഞ്ഞടുപ്പില്‍ 312 സീറ്റ് നേടി ബിജെപി ഭരണത്തിലെത്തിയിരു ന്നു. എന്നാല്‍ ഇത്തവണ അത് 263 ആയി കുറഞ്ഞുവെന്നതാ ണ് വസ്തുത. നഷ്ടമായ 49 സീറ്റ് അഖിലേഷ് യാദവ് നയിക്കുന്ന സ മാജ്വാദി പാര്‍ട്ടി കൈക്കലാക്കുകയും ചെയ്തു.

കഴിഞ്ഞ തവണ സമാജ്വാദി പാര്‍ട്ടിക്കുണ്ടായിരുന്നത് 47 സീറ്റാണ്. ഇക്കുറി അത് 135 ആയി വര്‍ദ്ധിച്ചു. 20 17-ലേതിനേക്കാള്‍ 88 സീറ്റുകളാണ് വര്‍ദ്ധിച്ചത്. ഏഴ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി ലഭിച്ചത് കേവലം 2 സീറ്റ് മാത്രം. കോണ്‍ഗ്രസിന്റെ 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി. മൊത്തം വോട്ടിന്റെ 2.9 ശതമാനത്തില്‍ ഈ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് ഒതുങ്ങേണ്ടിവന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും പരി താപകരമായി രിക്കുകയാണ് ഈ പാര്‍ട്ടിയുടെ സ്ഥിതി.

ഇതുപോലെ കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഇപ്രാവശ്യം ലഭിച്ചത് 2 സീ റ്റ് മാത്രം. ഈ പാര്‍ട്ടിയുടെ 72 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി. നാലു തവണ മുഖ്യമന്ത്രിയായിരുന്ന മായാവതിയാണ് ഈ പാര്‍ട്ടിയുടെ നേതാവ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെയ്തതുപോലെ മായാ വതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയുമായി ബി ജെ പിക്കെതിരെയുള്ള സഖ്യത്തിനോ ധാരണയ്ക്കോ തയ്യാറായിരു ന്നില്ല. മാത്രമല്ല, മു ഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രഹസ്യധാരണയിലുമായിരുന്നു മായാവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയ വസ്തുത.

പഞ്ചാബ്:

കോണ്‍ഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ച ചരി ത്രമാണ് അതിര്‍ത്തിപ്രദേശമായ പഞ്ചാബിനുണ്ടായിരുന്നത്. അതില്‍ രണ്ടുവട്ടം അകാലിദളിന്റെയും ബിജെപിയുടെയും കൂട്ടുമന്ത്രിസഭയുമായിരുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ നിയ മസഭയിലെ 117-ല്‍ 77 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. തെരഞ്ഞെടുപ്പിനു മുമ്പ്‌ േകാണ്‍ ഗ്രസ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റുകയും പുതിയ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നിയെ അവരോധിക്കുകയും ചെയ്തു. ബിജെപി യില്‍നിന്നും കാലുമാറി വന്ന നവജ്യോത് സിങ് സിദ്ദുവിനെ പ്രീതിപ്പെടുത്താനായിരുന്നു അമരീന്ദര്‍ സിങ്ങിനെ മാറ്റിയത്. അങ്ങനെ തെരഞ്ഞെടുപ്പില്‍ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ രണ്ടിടത്ത് സ്ഥാനാര്‍ത്ഥിയാക്കിയതിനു പുറമെ സിദ്ദുവി നെയും സ്ഥാനാര്‍ത്ഥിയാക്കി. ഫലമോ? രണ്ടിടത്തും മുഖ്യമന്ത്രി ചന്നി പരാജയപ്പെട്ടു. പി സി സി പ്രസിഡ ന്റായ സിദ്ദുവും തോല്‍വി ഏറ്റുവാങ്ങി. 77 സീറ്റുമായി ഇരിപ്പുറപ്പിച്ച് തുടര്‍ഭരണം ഉറപ്പാണെന്ന് കരുതിയ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 18 സീറ്റുകള്‍. മു ഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടാക്കി മത്സരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സി ങ്ങും പരാജ യപ്പെട്ടു. മൂന്നു സീറ്റുണ്ടായിരുന്ന ബി ജെ പി അമരീന്ദര്‍ സിങ്ങിന്റെ പുതിയ പാര്‍ട്ടിയുമായി സഖ്യത്തിലായിട്ടുപോലും രണ്ടു സീറ്റില്‍ ഒതുങ്ങി. 15 എം എല്‍ എമാര്‍ ഉണ്ടായിരുന്ന അകാലിദള്‍ ആക ട്ടെ 4 സീറ്റിലേക്ക് ചുരുങ്ങി. 2 സീറ്റുണ്ടായിരുന്ന എല്‍ ഇ പി എന്ന പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജ യം നേടാന്‍ കഴിഞ്ഞത്. ആ സ്ഥാനത്ത് 20 സീറ്റുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി 92 എംഎല്‍ എമാരുമാ യി അഭൂതപൂര്‍വമായ വിജയം കൈവരിച്ചിരിക്കുകയാണ് പഞ്ചാബില്‍. ജയിച്ചവരില്‍ എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ഭഗവന്ത് സിങ് മാന്‍ മുന്‍നിരയിലുണ്ട്.

ഉത്തരാഖണ്ഡ്:

70 സീറ്റുള്ള ഈ സംസ്ഥാനത്തെ നിയമസഭയില്‍ 40 എണ്ണം പിടി ച്ചടക്കി ബി ജെ പി ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുന്നു. ഭര ണത്തില്‍ തിരിച്ചുവരുമെന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് രണ്ടു സീറ്റ് ലഭിച്ചിട്ടുണ്ട്. മറ്റു രണ്ടിടത്ത് സ്വത്രന്തരാണ് ജയിച്ചിരി ക്കുന്നത്. ഭൂരിപക്ഷം നേടി ബി ജെ പി ഭരണം നിലനിര്‍ത്തിയെങ്കിലും അതിന്റെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാ മി തെരഞ്ഞെടുപ്പില്‍ തോറ്റുപോയ സംഭവം ആ പാര്‍ട്ടിയുടെ നേതൃത്വത്തെ ഷോക്കേ ല്പിച്ചിരിക്കുകയാണ്. അതേസമയം കോണ്‍്രഗസിന്റെ പ്രചാരണം നയിച്ച നേതാവ് ഹരീഷ് റാവത്തിന്റെ പരാജയം ആ പാര്‍ട്ടി ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടു ള്ളത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കൂടിയായിരു ന്നു ഹരീഷ് റാവത്ത്.

മണിപ്പൂര്‍:

60 സീറ്റാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ നിയമ സഭയ്ക്കുള്ളത്. അതില്‍ 32 സീറ്റിലും ബി ജെ പി വിജയം വരിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 7 സീറ്റ് നേടാന്‍ കഴിഞ്ഞപ്പോള്‍ കേവലം 5 സീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. നി തീഷ് കുമാറിന്റെ നേതൃത്വത്തിന്റെ ജനതാദള്‍ (യു) പാര്‍ട്ടിക്ക് 6 സീറ്റ് ലഭിച്ചിരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ട് 5 സീറ്റ് നേ ടിയിട്ടുണ്ട്. കുക്കി പീപ്പിള്‍സ് അലയന്‍സ് പാര്‍ട്ടിക്ക് രണ്ട് സീറ്റ് ലഭിച്ചു. 2017-ലെ തെരഞ്ഞെടുപ്പില്‍ േകാ ണ്‍ഗ്രസ് ഭൂരിപക്ഷം നേടി യെങ്കിലും കുതിരക്കച്ചവടത്തിലൂടെ ബി ജെ പിക്ക് ഭരണം ഉറപ്പിക്കാനായി എ ന്നതാണ് വസ്തുത. അതോടെ കോണ്‍ഗ്രസ് പുറത്തായി. ഇത്തവണ ഒറ്റയ്ക്കുതന്നെ ബിജെപി തുടര്‍ഭര ണം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.

ഗോവ:

തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ സീ റ്റുള്ള സംസ്ഥാനമാണ് ദക്ഷിണേന്ത്യയില്‍ ഗോവ. 40 സീറ്റാണ് ഇ വിടുത്തെ നിയമസഭയ്ക്കുള്ളത്. അതില്‍ 20 എണ്ണം ബിജെപി നേ ടിയിട്ടുണ്ട്. കോണ്‍ഗ്രസിന് 11 സീറ്റില്‍ മാത്രമാണ് വിജയം നേടാ നായത്. ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഒരു സീറ്റും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി രണ്ട് സീറ്റും ആം ആദ്മി പാര്‍ട്ടി രണ്ടു സീറ്റും റവല്യൂഷനറി ഗോവന്‍ പാര്‍ട്ടി ഒരു സീറ്റു വീതവും നേടിയിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് സീറ്റുകളില്‍ സ്വതന്ത്രര്‍ ആണ് ജയിച്ചിട്ടുള്ളത്.

ഇടതുപക്ഷം:

ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ നാലു സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിലെ സിപിഎം, സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ സഖ്യത്തിലെത്തുകയും സ്ഥാനാര്‍ത്ഥി കളെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിടത്തും വി ജയം നേടാനായില്ല. ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ സ്ഥാ നാര്‍ത്ഥികള്‍ ഇല്ലാതിരുന്ന നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെയുള്ള മതേതര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു. ഗോവയില്‍ മതേതര വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ വേണ്ടി ഇടതുപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയുമില്ല. അക്കാര ണം കൊണ്ടു കൂടിയാണ് കോണ്‍ഗ്രസിന് ഈ സംസ്ഥാനത്ത് 11 സീറ്റ് നേടാന്‍ കഴിഞ്ഞതെന്നുകൂടി ഓര്‍ ക്കേണ്ടതുണ്ട്.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

ഷോക്ക് മാസം തോറും; വൈദ്യുതി നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം ; ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഓരോ മാസവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ഓരോ മാസവും നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാം.

Read More »

മണിയോര്‍ഡറുകള്‍ അപ്രത്യക്ഷമാകുന്ന ഓണക്കാലം

ഓണക്കാലത്തെ ആഘോഷങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പണമിടപാടുകളിലൊന്നായ മണിയോര്‍ഡറുകളെക്കുറിച്ചാണ്. അമ്പതുകളിലെ ഓര്‍മകളില്‍ നിന്നും ചിലതുമാത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണിവിടെ. പി ആര്‍ കൃഷ്ണന്‍ മുംബൈയുടെ തെക്കുഭാഗത്ത് കൊളാബ തൊട്ട് വടക്ക് കിഴക്ക് അംബര്‍

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »