ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാല്‍ ഫാക്ടറിയി ല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവായി. വയലാ യില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് തീപിടി ത്തം ഉണ്ടായത്
കോട്ടയം : കോട്ടയം വയലായില്‍ മെത്ത ഫാക്ടറിയില്‍ തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഫാക്ടറി പൂര്‍ ണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മെത്ത ഫാക്ടറിയില്‍ തീ പടര്‍ന്ന് പിടിച്ചത്. ആളപായമില്ല. ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാല്‍ ഫാക്ടറിയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവായി. വയലായില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്.
ഫാക്ടറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ തകര ഷീറ്റു കള്‍ കൊണ്ട് ചുറ്റും മറച്ചിരുന്നതി നാല്‍ അകത്തേക്ക് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാനായില്ല. പിന്നാലെ അതിവേഗം തീ പടര്‍ ന്ന് പിടിക്കുകയായിരുന്നു. തുടര്‍ ന്ന് അഗ്‌നി രക്ഷാസേനയും, പൊലീസിനെയും എത്തി രക്ഷാപ്രവര്‍ത്ത നം ആരംഭിച്ചു.
ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫാക്ടറിയില്‍ മെത്ത നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്‌പോഞ്ച്, കയ ര്‍ മറ്റു ഉല്പങ്ങളിലേക്ക് പെട്ടന്ന് തീ പടര്‍ന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. പ്രദേശത്ത് വലിയ ഉയരത്തിലാണ് തീ ആളി ഉയര്‍ന്ന ത്.സ്ഥാപനം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ച സ്ഥിതിയിലാണ്.