കോട്ടയത്ത് മകള്‍ മാതാവിനെ വെട്ടിക്കൊന്നു. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ട ത്.സംഭവത്തില്‍ മകള്‍ രാജേശ്വരിയെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം : കോട്ടയത്ത് മകള്‍ മാതാവിനെ വെട്ടിക്കൊന്നു. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ രാജേശ്വരിയെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭഴം.
ഇരുവരും ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. ഇന്നും സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ ക്കം ഉണ്ടാവുകയും രാജേശ്വരി മാതാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ ശാന്തമ്മ മരിച്ചു. പത്തുവര്‍ഷത്തില്‍ അധികമായി രാജേശ്വരി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.