കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍.ചീഫ് കുക്ക് മലപ്പുറം തിരൂര്‍ സ്വദേശി സിറാജുദ്ദീനെ കാടാമ്പുഴ യില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ചീഫ് കുക്ക് അറ സ്റ്റില്‍.ചീഫ് കുക്ക് മലപ്പുറം തിരൂര്‍ സ്വദേശി സിറാജുദ്ദീനെ കാടാമ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഏറ്റുമാനൂര്‍ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നരഹത്യാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. അതേസമയം, ഹോട്ടലിന്റെ ഉടമകള്‍ ഒളിവിലാണ്. കോട്ടയം സംക്രാന്തിയിലെ ഹോട്ടല്‍ പാ ര്‍ക്കില്‍ നിന്ന് വാങ്ങിയ പാഴ്സല്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണ് രശ്മിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. കോട്ടയം മെ ഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാഴ്ച മുമ്പാ ണ് സംഭവം.