കോട്ടയം ജില്ലയില്‍ 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്ന റിയിപ്പ്.കൂട്ടിക്കല്‍,മൂന്നിലവ്,തലനാട്,തീക്കോയി പൂഞ്ഞാര്‍ തെക്കേക്കര,നെടുഭാഗം വില്ലേ ജുകളി ലുള്ള പ്രദേശങ്ങളിലാണ് അപകട സാധ്യതയുള്ള കുടുതല്‍ പ്രദേശങ്ങള്‍
കോട്ടയം:കോട്ടയം ജില്ലയില്‍ 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ മു ന്നറിയിപ്പ്. കൂട്ടിക്കല്‍,മൂന്നിലവ്,തലനാട്,തീക്കോയി പൂഞ്ഞാര്‍ തെക്കേക്കര,നെടുഭാഗം വില്ലേജുകളിലു ള്ള പ്രദേശങ്ങളിലാണ് അപകട സാധ്യതയുള്ള കുടുതല്‍ പ്രദേശങ്ങള്‍. ഈ പ്രദേശത്തുള്ളവരോട് ക്യാ മ്പുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യത യുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്.
കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാന്‍ അധികൃതര്‍ കര്‍ശന നിര്‍ ദേശം നല്‍കി.തീക്കോയി എട്ട് ഇടത്തും തലനാടില്‍ ഏഴിടത്തുമാണ് മണ്ണിടിച്ചിലിന് സാധ്യത. സ്വമേധയാ മാറിയില്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം മാ റ്റും. മലയോര മേഖലയില്‍ അീതവജാഗ്രത പാലിക്കണം. കൂട്ടിക്കല്‍- മുണ്ടക്കയം മേഖലയിലും അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പ്ലാപ്പള്ളിയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ച അലന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കോട്ടയം മെഡി ക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ട് നല്‍കിയത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള സൂചന പ്രകാരം അതിശക്തമായ മഴ കൂടുതലായും കേരളത്തിന്റെ കിഴക്കന്‍ മലയോര മേ ഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാന ത്തെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖയിലാകെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.











